36 മിനുട്ടിനുള്ളിൽ ഏഴു ഗോളുകൾ, ജർമ്മനിയിൽ റെക്കോർഡ്

ഇന്നലെ ജർമ്മനിയിൽ ഗോൾ മഴ തന്നെ ആയിരുന്നു നടന്നത്. ബയേർ ലെവർകൂസനും ഫ്രാങ്ക്ഫർടും തമ്മിൽ നടന്ന മത്സരത്തിൽ ആയിരുന്നു ബയേർലെവർകൂസന്റെ വക ഗോൾ മഴ പെയ്തത്. ആദ്യ 36 മിനുട്ടിമുള്ളിൽ കളിയിൽ പിറന്നത് 7 ഗോളുകൾ. ഇതിൽ ആറെണ്ണം ലെവർകൂസന്റെ വക. ബുണ്ടസ് ലീഗയിൽ ഒരു റെക്കോർഡായി ഇത് മാറി.

ആദ്യ പകുതിക്ക് അകത്ത് ആറു ഗോളുകൾ അടിക്കുന്ന രണ്ടാമത്തെ ടീമായി ബയർ ലെവർകൂസൻ മാറി. ഇതിനു മുമ്പ് 1978ൽ ബൊറൂസിയ മൊൻചങ്ലാഡ്ബാച് ആയിരുന്നു ബുണ്ടസ് ലീഗയിൽ ഒരു പകുതിയിൽ തന്നെ ആറു ഗോളുകൾ അടിച്ചത്. എന്നാൽ ആദ്യ 36 മിനുട്ടിനുള്ളിൽ 6-1 എന്ന നിലയിലായ മത്സരത്തിൽ പിന്നീട് ഗോൾ ഒന്നു പോലും പിറന്നില്ല. ലെവർകൂസനായി അലാരിയോ ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഹവേർറ്റ്സ്, ബ്രാന്ദിറ്റ്, അരങുയിസ് എന്നിവർ ഒരോ ഗോൾ വീതം നേടി. ഈ വിജയത്തോടെ ലെവർകൂസന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷ സജീവമാക്കി. ഇപ്പോൾ 54 പോയന്റുമായി ലീഗിൽ അഞ്ചാമത് നിൽക്കുകയാണ് ലെവർകൂസൻ.