ബുണ്ടസ് ലീഗയിൽ റെക്കോർഡിട്ട് ഇംഗ്ലീഷ് യുവതാരം സാഞ്ചോ

- Advertisement -

ബുണ്ടസ് ലീഗയിൽ മികച്ച പ്രകടനം തുടരുന്ന ഇംഗ്ലീഷ് യുവതാരം ജാഡൻ സാഞ്ചോക്ക് പുതിയ റെക്കോർഡ്. ബുണ്ടസ് ലീഗയിൽ 8 ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സാഞ്ചോ സ്വന്തമാക്കിയത്. ഹോഫൻഹെമിനെതിരെ ഗോൾ നേടിയതോടെയാണ് സാഞ്ചോ ബുണ്ടസ് ലീഗ റെക്കോർഡിന്  അർഹനായത്. 18 വയസ്സും 321 ദിവസവും പ്രായമായിരിക്കെയാണ് സാഞ്ചോ ഗോളടിയിൽ റെക്കോർഡിട്ടത്.

ഈ സീസണിൽ മാത്രം 7 ഗോളുകളാണ് താരം നേടിയത്. 2017/18 സീസണിൽ ഒരു ഗോളും താരം നേടിയിരുന്നു.  ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് സാഞ്ചോ ബുണ്ടസ് ലീഗ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിൽ എത്തുന്നത്. ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള ഡോർട്മുണ്ടിന്റെ കുതിപ്പിന് പിന്നിൽ ഈ ഇംഗ്ലീഷ് യുവതാരത്തിന്റെ പ്രകടനം ഉണ്ടായിരുന്നു.

Advertisement