Picsart 23 05 23 19 56 15 243

ബുകായോ സാക ആഴ്സണലിൽ ദീർഘകാല കരാർ ഒപ്പുവെച്ചു

ഇംഗ്ലണ്ട് ഇന്റർനാഷണൽ ഫോർവേഡ് ബുകായോ സാക ആഴ്സണലിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പുവച്ചു. എട്ട് വയസ്സുള്ളപ്പോൾ മുതൽ ആഴ്സണലിൽ ഉള്ള താരമാണ് സാക. കഴിഞ്ഞ രണ്ട് സീസണുകളിലായി ആഴ്സണലിന്റെ എല്ലാ പ്രീമിയർ ലീഗ് മത്സരങ്ങളിലും പങ്കെടുക്കാൻ 21-കാരനായിരുന്നു. 2022/23 ഇതുവരെ ക്ലബിനായി 11 അസിസ്റ്റുകളും 14 ഗോളുകൾ താരം ആഴ്സണലിനായി സംഭാവന നൽകി.

കഴിഞ്ഞ സീസണിലെ 12 ഗോളുകൾ എന്ന നേട്ടം ഇത്തവണ സാക മറികടക്കുകയായിരുന്നു. ഇതിനകം തന്നെ 178 ഫസ്റ്റ്-ടീം മത്സരങ്ങൾ ആഴ്സണലിനായി കളിച്ചിട്ടുണ്ട്. ഇതിനകം റാംസ്ഡെലിന്റെ കൂടെ കരാർ പുതുക്കിയ ആഴ്സണൽ ഇനി സലിബയുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ നടത്തും.

Exit mobile version