“2022 ലോകകപ്പിൽ കളിക്കുകയാണ് തന്റെ സ്വപ്നം” – ബുഫൺ

ഇറ്റാലിയൻ ഇതിഹാസ ഗോൾ കീപ്പർ ബുഫൺ തന്റെ അവസാന സ്വപ്നം ഇറ്റലിക്ക് ഒപ്പം ഖത്തർ ലോകകപ്പ് കളിക്കുകയാണ് എന്ന വ്യക്‌തമാക്കി. തന്നെ മഞ്ചിനി ടീമിൽ എടുക്കും എന്നൊന്നും താൻ കരുതുന്നില്ല. എന്നാൽ താൻ ടീമിൽ എത്തുക ആണെങ്കിൽ അത് തന്റെ വലിയ സ്വപ്നത്തിന്റെ പൂർത്തീകരണം ആകും അത് എന്നും ബുഫൺ പറഞ്ഞു. യുവന്റസ് വിട്ട ബുഫൺ ഇപ്പോൾ പാർമക്ക് ഒപ്പം ഇറ്റലിയിൽ രണ്ടാം ഡിവിഷൻ കളിക്കാൻ ഒരുങ്ങുകയാണ്.

താൻ ഇപ്പോഴും കളിക്കുന്നതിന്റെ ഉദ്ദേശം 2022 ലോകകപ്പാണ് എന്ന് ബുഫൺ പറഞ്ഞു. പാർമയെ സീരി എയിലേക്ക് കൊണ്ടുവരണം എന്നും ലക്ഷ്യമുണ്ട്, എന്നാൽ പ്രധാന ലക്ഷ്യം ലോകകപ്പ് തന്നെയാണ് ബുഫൺ പറഞ്ഞു. യൂറോ കപ്പിൽ ഇറ്റലി നടത്തിയ പ്രകടനങ്ങൾ വളരെ മികച്ചതായിരുന്നു എന്നും ബുഫൺ പറഞ്ഞു. ഡോണരുമ്മ മികച്ച ഗോൾകീപ്പർ ആണെന്നും താൻ അദ്ദേഹത്തിൽ നിന്നും കാര്യങ്ങൾ പഠിക്കുന്നുണ്ട് എന്നും വെറ്ററൻ താരം പറഞ്ഞു.

Exit mobile version