Picsart 23 02 27 00 31 25 638

“ഈ ഒരു കിരീടം കൊണ്ട് തൃപ്തനാവാൻ കഴിയില്ല, ഇനിയും കിരീടങ്ങൾ വേണം” – ബ്രൂണോ ഫെർണാണ്ടസ്

തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ട്രോഫി നേടിയ ബ്രൂണോ ഫെർണാണ്ടസ് ഇതുകൊണ്ട് താനും ടീമും തൃപ്തനല്ല എന്ന് പറഞ്ഞു. ഈ കിരീടത്തിനായി കുറേ കാലമായി ടീം ശ്രമിക്കുന്നു. കിരീടം ലഭിച്ചതിൽ താൻ സന്തോഷവനാണ്. ഇത് ഒരു വലിയ ഫീലൊംഗ് ആണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു. എന്നാൽ ഈ ഒരു കിരീടം കൊണ്ട് തൃപ്തനാകാൻ ആകില്ല. ഇനിയും ഒരുപാട് കിരീടങ്ങൾ ഈ ടീം അർഹിക്കുന്നുണ്ട് ബ്രൂണോ പറഞ്ഞു.

ഈ ക്ലബിന്റെ നിലവാരത്തിന് ഒരു കിരീടം പോരാ എന്നും സ്ഥിരമായി നിരന്തരം കിരീടങ്ങൾ നേടേണ്ടതുണ്ട് എന്നും ബ്രൂണോ പറഞ്ഞു. ഈ സീസണിൽ ഒരു കിരീടം ആയെന്നും അടുത്ത കിരീടത്തിനായുള്ള അന്വേഷണമാണ് ഇനി എന്നും ബ്രൂണോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം ആദ്യമായാണ് ബ്രൂണോ ഫെർണാണ്ടസും ടീമും ഒരു കിരീടം സ്വന്തമാക്കുന്നത്. 2017 ആയിരുന്നു ഇതിനു മുമ്പ് യുണൈറ്റഡ് കിരീടം നേടിയത്.

Exit mobile version