Site icon Fanport

ബ്രൂണോ ആയിരുന്നു പിച്ചിലെ ഏറ്റവും മികച്ച താരം എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞയാഴ്ച ലിവർപൂളിനോട് 7-0 ന് തോറ്റതിന് ശേഷം ആദ്യമായി ഇറങ്ങിയ മത്സരത്തിൽ ഇന്നലെ റയൽ ബെറ്റിസിനെ 4-1ന് തോൽപ്പിച്ചിരുന്നു. ലിവർപൂളിന് എതിരായ പരാജയത്തിൽ ഏറ വിമർശനം കേട്ട ബ്രൂണോ ഫെർണാണ്ടസ് ഇന്നലെ ബെറ്റിസിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയിരുന്നു.

ബ്രൂണോ 23 03 10 11 52 01 699

ടെൻ ഹാഗ് ഇന്നലെ ബെറ്റിസിന് എതിരായ ബ്രൂണോ ഫെർണാണ്ടസിന്റെ പ്രകടനത്തെ പ്രശംസിച്ചു, അദ്ദേഹത്തെ “പിച്ചിലെ ഏറ്റവും മികച്ച കളിക്കാരൻ” എന്നും യുണൈറ്റഡിന്റെ ഒരു ലീഡർ ആണെന്നും വിശേഷിപ്പിച്ചു. “അദ്ദേഹം ഇന്ന് അൽപ് ഡീപ്പ് ആയാണ് കളിച്ചത്‌. അവനോട് ആ ജോലി ചെയ്യാൻ ആണ് ആവശ്യപ്പെട്ടത്. അവൻ അത് ഉജ്ജ്വലമായി ചെയ്തുവെന്ന് ഞാൻ കരുതുന്നു. പിന്നിൽ നിന്ന് അവസരങ്ങൾ നിർമ്മിക്കുന്നതിലും പന്ത് കൈവശം വയ്ക്കുന്നതിൽ താളം ഉണ്ടാക്കുന്നതിലും അവൻ സഹായിച്ചു. മികച്ച ധാരാളം നല്ല പാസുകളും അദ്ദേഹം നൽകി.” ടെൻ ഹാഗ് പറഞ്ഞു.

റയൽ ബെറ്റിസിനെതിരായ രണ്ടാം പാദ മത്സരം അടുത്ത ആഴ്ച നടക്കും, യുണൈറ്റഡ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനുള്ള ശക്തമായ നിലയിലാണ്. ആ മത്സരത്തിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ സതാമ്പ്ടണെയും നേരിടുന്നുണ്ട്.

Exit mobile version