Picsart 23 03 08 18 08 47 334

“ബ്രൂണോ ആണ് ക്യാപ്റ്റൻ എന്നതിൽ സന്തോഷം, ആരും പെർഫക്ട് അല്ല” – ടെൻ ഹാഗ്

ബ്രൂണോ ഫെർണാണ്ടസിന് പിന്തുണയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്. ലിവർപൂളിനോട് 7-0 ന് തോറ്റതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ ബ്രൂണോ ഫെർണാണ്ടസ് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച ടെൻ ഹാഗ്, ഈ സീസണിൽ ഫെർണാണ്ടസ് ടീമിന് നൽകിയ സംഭാവനകളെ പ്രശംസിക്കുകയും ഹാരി മഗ്വറിന്റെ അഭാവത്തിൽ ടീമിന്റെ ക്യാപ്റ്റനെന്ന ചുമതല ബ്രൂണോയിൽ തന്നെ തുടരും എന്നും കോച്ച് പറഞ്ഞു.

“അദ്ദേഹം ഒരു മികച്ച സീസണാണ് കളിക്കുന്നതെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ ഇപ്പോൾ ഉള്ള സ്ഥാനത്ത് എത്തുന്നതിൽ ബ്രൂണോ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്,” ടെൻ ഹാഗ് പറഞ്ഞു. “ആരും എല്ലാം തികഞ്ഞവരല്ല, എല്ലാവരും തെറ്റുകൾ വരുത്തും. അവം എന്റെ ടീമിൽ ഉള്ളതുൽ ഞാൻ വളരെ സന്തോഷവാനാണ്, ഹാരി പിച്ചിൽ ഇല്ലാത്ത സമയത്ത് ബ്രൂണോ തന്നെയാകും ക്യാപ്റ്റൻ” മാനേജർ പറഞ്ഞു.

2020 ജനുവരിയിൽ എത്തിയതു മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന കളിക്കാരനാണ് ഫെർണാണ്ടസ്. ബ്രൂണോയ്ക്ക് ഒപ്പം കളിക്കുന്നതിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് പറഞ്ഞ് സഹതാരം മാർക്കസ് റാഷ്ഫോർഡും അദ്ദേഹത്തിന്റെ പ്രതിരോധത്തിന് രംഗത്തെത്തി.

Exit mobile version