Picsart 25 05 31 09 21 07 558

ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് അമോറിം


സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഓൾഡ് ട്രാഫോർഡിൽ തുടരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം പ്രത്യാശ പ്രകടിപ്പിച്ചു. പോസ്റ്റ്-സീസൺ സൗഹൃദ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ 3-1 ന് യുണൈറ്റഡ് തിരിച്ചുവരവ് വിജയം നേടിയ ശേഷം, അമോറിം ഫെർണാണ്ടസുമായി സംസാരിച്ചെന്നും പോർച്ചുഗീസ് മിഡ്ഫീൽഡർക്ക് ടീമിൽ തുടരാനാണ് അദ്ദേഹത്തിന് താല്പര്യമെന്നും വെളിപ്പെടുത്തി.


ക്ലബിന് പണം കണ്ടെത്താൻ മറ്റു പല വഴികളും നോക്കാം എന്നും അമോറിം പറഞ്ഞു. ബ്രൂണോക്ക് ആയി ഇപ്പോൾ 80 മില്യണോളമാണ് അൽ ഹിലാൽ വാഗ്ദാനം ചെയ്യുന്നത്. 30 കാരനായ താരം അവസാന സീസണുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു.

അടുത്ത സീസൺ പ്രധാനമാണെന്നും തങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ബ്രൂണോക്ക് അറിയാം എന്നും അമോറിം പറഞ്ഞു. വരും സീസണിൽ ബ്രൂണോ ടീമിനൊപ്പം ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു. ബ്രൂണോ പല ഓഫറുകളോടും നോ പറയുക ആണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version