Bruno

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക! ബ്രൂണോ ഫെർണാണ്ടസ് അൽ ഹിലാലിന്റെ ഓഫർ പരിഗണിക്കുന്നു


മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിൽ നിന്നുള്ള വലിയ ഓഫർ ഗൗരവമായി പരിഗണിക്കുന്നതായി റിപ്പോർട്ട്. താരത്തിൻ്റെ പ്രതിനിധികളും മിഡിൽ ഈസ്റ്റ് ക്ലബ്ബും തമ്മിലുള്ള ചർച്ചകൾ ശക്തമായി മുന്നോട്ട് പോവുകയാണ്.

പോർച്ചുഗീസ് മിഡ്ഫീൽഡറുടെ ഏജൻ്റ് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തതായാണ് സൂചന. അൽ ഹിലാൽ ഫെർണാണ്ടസിന് നാല് വർഷത്തേക്ക് പ്രതിവർഷം 25 ദശലക്ഷം യൂറോ (നികുതിയില്ലാത്ത വരുമാനം) വാഗ്ദാനം ചെയ്യാൻ തയ്യാറാണ്, ഇത് താരത്തിൻ്റെ നിലവിലെ ശമ്പളത്തിൻ്റെ മൂന്നിരട്ടിയാണ്. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 80 ദശലക്ഷം പൗണ്ട് നൽകാനും അവർ തയ്യാറാണ്.


30 കാരനായ താരം ഇപ്പോഴും പരസ്യമായി യുണൈറ്റഡിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ക്ലബ്ബ് വിടാൻ മടിക്കില്ല എന്നാണ് സൂചന. ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെട്ടതിനാൽ യുണൈറ്റഡ് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാൻ ആയി ബ്രൂണോയെ വിൽക്കാനും മടിക്കില്ല.



Exit mobile version