ബ്രൗണിന് വ്യത്യസ്തമായ പിറന്നാൾ സമ്മാനം നൽകി കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ ഡിഫൻഡറും ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തവുമായ വെസ് ബ്രൗണിന് വ്യത്യസ്തമായ പിറന്നാൾ സമ്മാനം നൽകികൊണ്ട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. ഇന്നലെ പിറന്നാൾ ആഘോഷിച്ച ബ്രൗണിനായി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആശംസാ വീഡിയോ ആണ് ബ്ലാസ്റ്റേഴ്സ് ബ്രൗണ് അറിയാതെ ബ്രൗണിക്ക് വേണ്ടി ഒരുക്കിയത്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഒപ്പം ഫിഫാ ലോകകപ്പിന്റെ വളണ്ടിയേർസും ബ്രൗണിന് ആശംസകളുമായി എത്തി. ഇത്തരമൊരു സമ്മാനം പ്രതീക്ഷിച്ചില്ലാ എന്ന് ബ്രൌൺ പറഞ്ഞു. ആരാധകരുടെ സ്നേഹത്തിൽ സന്തോഷം ഉണ്ടെന്നും ഈ ആരാധകരെ‌ നേരിട്ടു കാണാൻ കാത്തിരിക്കുകയാണെന്നും ബ്രൌൺ പറഞ്ഞു.

സ്പെയിനിലെ മാർബലോയിൽ പ്രീ സീസണുമായി ബന്ധപ്പെട്ട പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്സ് ടീം.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement