ആറു വർഷങ്ങൾക്ക് ശേഷം ഡാരൽ ക്ലാർക്ക് ബ്രിസ്റ്റൽ വിട്ടു

ഇംഗ്ലീഷ് ക്ലബായ ബ്രിസ്റ്റൽ റോവേഴ്സിന്റെ പരിശീലകൻ ഡാരൽ ക്ലാർക്ക് ക്ലബ് വിട്ടു. ഈ സീസണിലെ മോശം ഫോമാണ് ക്ലാർക്ക് ക്ലബ് വിടാൻ കാരണം. ക്ലബും ക്ലാർക്കും സംയുക്തമായാണ് ഈ തീരുമാനത്തിൽ എത്തിയത് എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. അവസാന ആറു വർഷമായി ബ്രിസ്റ്റൽ റോവേഴ്സിനൊപ്പം ഉണ്ടായിരുന്ന പരിശീലകനാണ് ക്ലാർക്ക്.

ആദ്യ അസിസ്റ്റന്റ് പരിശീലകനായി ക്ലബിൽ എത്തിയ ക്ലാർക്ക് അവസാന രണ്ടു വർഷവും ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. ലീഗ് വണിൽ റിലഗേഷൻ ഭീഷണിയിലാണ് ഇപ്പോൾ ബ്രിസ്റ്റൽ റോവേഴ്സ്. 21 മത്സരങ്ങൾ കഴിഞ്ഞപ്പോഴും 21ആം സ്ഥാനത്താണ് ബ്രിസ്റ്റൽ ഇപ്പോൾ. ആകെ നാലു മത്സരങ്ങളാണ് ഈ സീസണിൽ ക്ലബ് വിജയിച്ചത്.

Exit mobile version