ബ്രൈറ്റൺ താരത്തെ സ്വന്തമാക്കി റേഞ്ചേഴ്സ്

- Advertisement -

സ്റ്റീവൻ ജെറാർഡ് റേഞ്ചേഴ്സിന്റെ ചുമതലയേറ്റെടുത്ത ശേഷമുള്ള രണ്ടാം സൈനിംഗും നടന്നു. ബ്രൈറ്റൺ താരം ജൈമി മർഫിയെ ആണ് റേഞ്ചേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. മർഫി റേഞ്ചേഴ്സിൽ പുതുമുഖമല്ല. കഴിഞ്ഞ സീസണ ബ്രൈറ്റണിൽ നിന്ന് ലോണിൽ റേഞ്ചേഴ്സിൽ എത്തിയ വിങ്ങർ മികച്ച പ്രകടനം നടത്തിയിരുന്നു. ആ പ്രകടനമാണ് മർഫി സ്വന്തമാക്കാനുള്ള തീരുമാനത്തിലേക്ക് റേഞ്ചേഴ്സിനെ എത്തിച്ചത്.

19 മത്സരങ്ങൾ റേഞ്ചേഴ്സിനായി കളിച്ച താരം അഞ്ചു ഗോളുകൾ കഴിഞ്ഞ സീസണിൽ നേടിയിരുന്നു. 3 വർഷത്തേക്കാണ് മർഫിയുടെ കരാർ. റേഞ്ചേഴ്സ് ഇപ്പോൾ തന്നെ തനിക്ക് സ്വന്തം ഹോമായി തോന്നുന്നു എന്നും ഇത്തവണ ലീഗ് ജയിക്കലാണ് ലക്ഷ്യമെന്നും മർഫി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement