Site icon Fanport

ബ്രൈറ്റന്റെ യുവ സ്ട്രൈക്കർ ഇവാൻ ഫെർഗൂസണ് ദീർഘകാല കരാർ

ബ്രൈറ്റൺ ക്ലബിന്റെ യുവ സ്ട്രൈക്കർ ആയ ഇവാൻ ഫെർഗൂസൺ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2029 വരെയുള്ള കരാർ ആണ് 19കാരൻ ഒപ്പുവെച്ചത്. ഇംഗ്ലണ്ടിലെ വലിയ ക്ലബുകൾ ഉറ്റു നോക്കുന്ന താരമാണ് ഫെർഗൂസൺ.

ഇവാൻ 23 11 10 16 22 13 516

“ഇവാൻ ഈ പുതിയ കരാറിന് അർഹനാണ്, അദ്ദേഹത്തിന് വളരെ വലിയ ഭാവിയുണ്ട്.” ബ്രൈറ്റൺ ഹെഡ് കോച്ച് റോബർട്ടോ ഡി സെർബി പറഞ്ഞു.

2021 ജനുവരിയിൽ ഐറിഷ് ക്ലബ്ബായ ബൊഹീമിയൻസിൽ നിന്ന് ആൺ ആൽബിയോണിൽ ഇവാൻ എത്തിയത്. അക്കാഡമിയിലും അണ്ടർ 21 ലെവലിലും പെട്ടെന്ന് തന്നെ നിലയുറപ്പിച്ചു. താരം ആ വർഷം അവസാനം കാരാബോ കപ്പിൽ കാർഡിഫ് സിറ്റിക്കെതിരെ സീനിയർ അരങ്ങേറ്റം നടത്തി.

2022 ഡിസംബറിൽ ആഴ്സണലിനെതിരെ അദ്ദേഹം തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി. ആൽബിയണിന് വേണ്ടി 15 സീനിയർ ഗോളുകൾ അദ്ദേഹം ഇതുവരെ നേടിയിട്ടുണ്ട്.

Exit mobile version