
താൻ അടുത്തൊന്നും പ്രീമിയർ ലീഗിലേക്ക് ഇല്ലെന്ന് സെൽറ്റിക് കോച്ച് ബ്രെണ്ടൻ റോജർസ്. സെൽറ്റികിൽ താൻ സന്തോഷവാനാണെന്നും പണത്തിന്റെ പിറകെ ഞാൻ പോകില്ലെന്നും റോജേർസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ റോജർസ് വെങ്ങറിന് പകരം ആഴ്സണലിലെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
സെൽറ്റികിൽ തന്റെ രണ്ടാമത്തെ ലീഗ് കിരീടത്തിലേക്ക് കുതിക്കുകയാണ് റോജേർസ് ഇപ്പോൾ. 30 മത്സരങ്ങൾ കഴിഞ്ഞ ലീഗിൽ 10 പോയിന്റിന്റെ ലീഡുമായി സെൽറ്റിക് ലീഗിൽ ഒന്നാം സ്ഥാനത്താണ്. റോജർസിന് കീഴിൽ തോൽവിയറിയാതെ 69 മത്സരങ്ങൾ സെൽറ്റിക് നേരത്തെ പൂർത്തിയാക്കിയിരുന്നു.
നേരത്തെ പ്രീമിയർ ലീഗിൽ ലിവർപൂളിനെ പരിശീലിപ്പിച്ച റോജേർസ് 2013/14 സീസണിൽ അവരെ കിരീടത്തിന് തൊട്ടടുത്ത് എത്തിച്ചിരുന്നു. തുടർന്നുള്ള സീസണിൽ ലൂയിസ് സുവാരസിനെ നഷ്ടപ്പെട്ടതും പുതുതായി ടീമിലെത്തിയ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ പോയതും റോജേർസിന് ലിവർപൂളിന് പുറത്തേക്കുള്ള വാതിൽ തുറന്ന് കൊടുത്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial