ഒരു ബ്രസീലിയൻ ട്രാൻസ്ഫർ മാർക്കറ്റ് റെക്കോർഡ് തകർക്കുന്നത് 18 വർഷങ്ങൾക്ക് ശേഷം

- Advertisement -

ഇത് നാലാം തവണയാണ് ഒരു ബ്രസീലിയൻ വേൾഡ് റെക്കോർഡ് ട്രാൻസ്ഫർ ഫീ തകർക്കുന്നത്. അതും 18 വർഷങ്ങൾക്ക് ശേഷം. മുമ്പ് ഐന്തോവനിൽ നിന്നും ബാഴ്സയിലേക്കും ബാഴ്സയിൽ നിന്നും ഇന്ററിലേക്കും കൂടുമാറി തുടർച്ചയായി രണ്ടു തവണ ലോക റെക്കോർഡ് ട്രാൻസ്ഫർ തകർത്ത റൊണോ പ്രതിഭാസവും തൊട്ടടുത്ത വർഷം തന്നെ റോണോയുടെ റെക്കോർഡ് തകർത്ത് സാവോ പോളോയിൽ നിന്നും റിയൽ ബെറ്റിസിലേക്ക് കുടുമാറ്റം നടത്തിയ ഡെനിൽസണുമായിരുന്നു മുമ്പ് റെക്കോർഡ് സൃഷ്ടിച്ച കാനറികൾ. അതായത് ലോക റെക്കോർഡ് ട്രാൻസ്ഫർ ഭേദിക്കുന്ന മൂന്നാമത് ബ്രസീൽ താരമാണ് നെയ്മർ.

പക്ഷേ ഇക്കാലയളവിൽ റൊണാൾഡീന്യോക്ക് ചെൽസിയും സിറ്റിയും കകക്ക് മാഞ്ചസ്റ്റർ സിറ്റിയും റെക്കോർഡ് വിലയിട്ടിട്ടും ഇരുവരും പോവാതിരുന്നത് നഷ്ടം തന്നെയാണ്.ഡീന്യോക്ക് €130 – 150 മില്ല്യൺ വരെ വിലയിട്ടിരുന്നുവെന്നാണ് ഓർമ്മ ഒരു പതിറ്റാണ്ട് മുമ്പ് ഒരു താരത്തിനിട്ട വിലയാണിതെന്നോർക്കുക.

രണ്ടു തവണ ലോക റെക്കോർഡ് ട്രാൻസ്ഫർ സ്വന്തം പേരിലാക്കിയ രണ്ടേ രണ്ട് ഇതിഹാസതാരങ്ങൾ മാത്രം റോണോ പ്രതിഭാസവും മറഡോണയും.

ഒരു വർഷം പഴക്കമുള്ള പോഗ്ബയുടെ 120m റെക്കോർഡ് ആണ് നെയ്മറിന്റെ ട്രാൻസ്ഫർ തകർത്തത്. അതും 100m യൂറോയുടെ വ്യത്യാസത്തിൽ ഇത്രയും ഏറെ വ്യത്യാസത്തിൽ തകർന്നു പോയ മറ്റൊരു ട്രാൻസ്ഫറുമില്ല. ഇത് ടാലന്റ് ലെവലിൽ സമകാലിക യുവ സൂപ്പർതാരങ്ങളുമായുള്ള നെയ്മറുടെ അന്തരം വ്യക്തമാക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement