നെയ്മർ ഇല്ലാതെ ബ്രസീൽ വെനസ്വേലക്കെതിരെ

Brazil’s Filipe Luis, left, cangratulates his teammate Brazil’s Neymar after he scored against Bolivia during a 2018 World Cup qualifying soccer match in Natal, Brazil, Thursday, Oct. 6, 2016. (AP Photo/Leo Correa)

വെനസ്വേലക്ക് എതിരായ സൗത്ത് അമേരിക്കൻ ലോകക്കപ്പ് യോഗ്യത മത്സരത്തിൽ നിന്ന് നെയ്മറിന് വിലക്ക്. കഴിഞ്ഞ വ്യാഴാഴ്ച ബൊളീവിയക്ക് എതിരായ മത്സരത്തിനിടെ ലഭിച്ച രണ്ടാം മഞ്ഞക്കാർഡ് ആണ് ഒരു കളിയിൽ നിന്ന് വിലക്ക് ലഭിക്കാൻ കാരണമായത്. മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് വിജയിച്ചിരുന്നു. നെയ്മർ ഇല്ലാതെ ബ്രസീൽ ചൊവ്വാഴ്ച വെനസ്വേലയെ നേരിടും.

മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനെ തുടർന്ന് നെയ്മർ ബാഴ്സലോണ ക്യാമ്പിലേക്ക് തിരിച്ചു പോയി. നെയ്മറിന് പകരമായി ചെൽസി വിങ്ങർ വില്ല്യൻ ബോർഗസിനെ ടീമിൽ ഉൾപ്പെടുത്തി. അതെ സമയം വിലക്ക് മൂലം ബൊളീവിയക്ക് എതിരയായ മത്സരത്തിൽ പുറത്തിരുന്ന പൗലിഞ്ഞോ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.