ടിറ്റെയെ 2022 വരെ പരിശീലകനായി നിർത്താൻ ഒരുങ്ങി ബ്രസീൽ

- Advertisement -

ബ്രസീൽ രാജ്യാന്തര ടീമിന്റെ പരിശീലകൻ ടിറ്റെയ്ക്ക് ദീർഘകാല കരാർ കൊടുത്ത് ബ്രസീലിനൊപ്പം നിർത്താൻ ഒരുങ്ങുകയാണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ. 2022 ഖത്തർ ലോകകപ്പ് വരെ ബ്രസീലിനെ നയിക്കാൻ ടിറ്റെയെ ഏല്പ്പിക്കാനാണ് ബ്രസീൽ ഉദ്ദേശിക്കുന്നത്. അതിനായി റഷ്യ ലോകകപ്പിനു മുമ്പ് തന്നെ ടിറ്റെയ്ക്ക് പുതിയ കരാർ സമർപ്പിച്ചേക്കും.

ടിറ്റെയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ് പി എസ് ജി ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇതാണ് ബ്രസീലിനെ പുതിയ കരാർ നൽകാൻ പ്രേരിപ്പിക്കുന്നത്. 2016ലാണ് ടിറ്റെ ബ്രസീലിന്റെ ചുമതല എറ്റെടുത്തത്. അതിനു ശേഷം മികച്ച പ്രകടനമാണ് ബ്രസീൽ നടത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement