Site icon Fanport

കോപ അമേരിക്കയ്ക്ക് മുന്നെ ഖത്തറിനെ നേരിടാൻ ബ്രസീൽ

കോപ അമേരിക്കയ്ക്ക് മുന്നെ സന്നാഹമായി മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ബ്രസീൽ തീരുമാനിച്ചു. ജൂൺ ആദ്യ വാരം ആകും സൗഹൃദ മത്സരങ്ങൾ നടക്കുക. ഖത്തർ, ഹോണ്ടുറാസ് ടീമുകൾക്ക് എതിരെ ആകും മത്സരം. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ജൂൺ അഞ്ചിനാണ് ബ്രസീൽ നേരിടുക. അതിനു ശേഷം ഹോണ്ടുറാസിനെതിരെ രണ്ട് മത്സരങ്ങളും ബ്രസീൽ കളിക്കും.

എല്ലാ മത്സരങ്ങളും ബ്രസീലിൽ വെച്ച് തന്നെയാണ്. ജൂൺ 14മുതൽ ആരംഭിക്കുന്ന കോപ അമേരിക്ക ഫുട്ബോളിനെ ആതിഥ്യം വഹിക്കുന്നതും ബ്രസീൽ തന്നെയാണ്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ ഏറ്റ നിരാശ കോപ അമേരിക്ക് നേടിക്കൊണ്ട് മാറ്റാം എന്നാണ് ബ്രസീൽ കരുതുന്നത്. ഗ്രൂപ്പ് എയിൽ ബൊളീവിയ, പെറു, വെനിസ്വേല എന്നിവർക്ക് ഒപ്പമാണ് ബ്രസീൽ ഉള്ളത്.

Exit mobile version