Picsart 23 01 02 13 03 36 322

ബ്രസീലിയൻ സെന്റർ ബാക്ക് മാർക്കിനോസ് പി എസ്‌ ജിയിൽ തന്നെ തുടരും, പുതിയ കരാർ ഉടൻ

പി എസ്‌ ജിയുടെ വിശ്വസ്ഥനായ സെന്റർ ബാക്ക് മാർക്കിനോ ഉടൻ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. കരാർ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്ന് മാർക്കിനോസ് തന്നെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറയുകയുണ്ടായി. 2027 വരെയുള്ള കരാർ താരത്തിന് നൽകാൻ ആണ് പി എസ്‌ ജി ആലോചിക്കുന്നത്‌. 28 കാരനായ മാർക്കിനോ അവസാന 9 വർഷമായി പി എസ്‌ ജിയിൽ ഉണ്ട്.

2013ൽ റോമയിൽ നിന്ന് ആയിരുന്നു മാർക്കിനോസ് പി എസ്‌ ജിയിലേക്ക് എത്തുന്നത്‌‌. ഇപ്പോൾ പി എസ്‌ ജിയുടെയും ബ്രസീലിന്റെയും പ്രധാന സെന്റർ ബാക്കാണ് അദ്ദേഹം. കൊറിയന്തസ് ക്ലബിലൂടെ ആണ് വളർന്നു വന്നത്. പി എസ്‌ ജിക്ക് ഒപ്പം ഇതുവരെ 26 കിരീടങ്ങൾ മാർക്കിനോസ് നേടിയിട്ടുണ്ട്.

Exit mobile version