
- Advertisement -
സ്പെയിനിലെ രണ്ടാം ഡിവിഷൻ ക്ലബ് വാങ്ങാനൊരുങ്ങി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ. സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റയൽ വല്ലാഡലൈഡ് എന്ന ടീമിനെ സ്വന്തമാക്കാനാണ് റൊണാൾഡോ ശ്രമിക്കുന്നത്. രണ്ടു തവണ ലോക ചാമ്പ്യനായ റൊണാൾഡോ 2011ലാണ് ഫുട്ബോളിൽ നിന്നും വിടവാങ്ങിയത്.
മുപ്പത് മില്യൺ യൂറോയ്ക്കാണ് ക്ലബ്ബിനെ സ്വന്തമാക്കാൻ റൊണാൾഡോ ശ്രമിക്കുന്നത്. റയൽ വല്ലാഡലൈഡിന്റെ വൈസ് പ്രസിഡണ്ട് റൊണാൾഡോയുടെ മുൻ ബിസിനെസ്സ് പാർട്ട്ണർ ആയിരുന്നു. ക്ലബ് ഏറ്റെടുക്കുന്ന കാര്യം റയൽ വല്ലാഡലൈഡ് സ്ഥിതികരിച്ചിട്ടില്ലെങ്കിലും ഉടൻ കൈമാറ്റ നടപടികൾ ഉണ്ടാവുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement