Picsart 24 01 06 01 56 32 273

ബ്രസീൽ അവരുടെ താൽക്കാലിക പരിശീലകനെ പുറത്താക്കി

ബ്രസീൽ ദേശീയ ടീമിന്റെ താൽക്കാലിക പരിശീലകനായിരുന്ന ഫെർണാണ്ടൊ ദിനിസിനെ ആ സ്ഥാനത്ത് നിന്നു നീക്കി. ഉടൻ തന്നെ ബ്രസീൽ പുതിയ സ്ഥിര പരിശീലകനെ തീരുമാനിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടിറ്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ചപ്പോൾ താൽക്കാലികമായാണ് ദിനിസ് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്. ബ്രസീലിന് ഒരു സ്ഥിര പരിശീലകനെ കണ്ടത്താൻ ആകാതെ വന്നതോടെ ആ റോളി ദിനിസ് നീണ്ടകാലം തുടരേണ്ടി വന്നു.

ഇത്രയും കാലം ബ്രസീൽ ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ കാത്തു നിൽക്കുകയായിരുന്നു. എന്നാൽ ആഞ്ചലോട്ടി റയൽ മാഡ്രിഡിൽ പരിശീലക സ്ഥാനം പുതുക്കിയതോടെ ബ്രസീൽ മറ്റൊരു പരിശീലകനായി നോക്കേണ്ട അവസ്ഥയിൽ ആയി. ലാറ്റിനമേരിക്കയിൽ നിന്ന് തന്നെയുള്ള ഒരു പരിശീലകൻ ചുമതലയിൽ എത്താൻ ആണ് സാധ്യത.

ഫെർണാണ്ടോ ദിനിസ് ആകെ 6 മത്സരങ്ങളിൽ ആണ് ബ്രസീലിനെ പരിശീലിപ്പിച്ചത്. ഇതിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമേ വിജയിച്ചുള്ളൂ. മൂന്ന് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു.

Exit mobile version