Site icon Fanport

ഇരട്ട ഗോളുകളുമായി ജീസുസ്, വമ്പൻ തിരിച്ചുവരവിൽ ബ്രസീലിനു ജയം

ചെക്ക് റിപ്പബ്ലിക്കിനോടെതിരായ സൗഹൃദ മത്സരത്തിൽ ബ്രസീലിനു ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണ് ബ്രസീൽ രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെ മത്സരം സ്വന്തമാക്കിയത്.

ഡേവിഡ് പാവെൽക ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി ഗോളടിച്ചപ്പോൾ ഗബ്രിയേൽ ജീസുസ് ഇരട്ട ഗോളുകളും ഫിർമിനോ ഒരു ഗോളും ബ്രസീലിനായി നേടി. മത്സരത്തിന്റെ ആദ്യ പകുതി കണ്ടപ്പോൾ പനമായ്ക്കെതിരായ ബ്രസീലിന്റെ മത്സരത്തിന്റെ തനിയാവർത്തനമെന്നു തോന്നിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച ഫുട്ബോളാണ് ടിറ്റെയുടെ ടീം പുറത്തെടുത്തത്. ആദ്യ സൗഹൃദ മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ 76ആം റാങ്കുകാരായ പനാമ ബ്രസീലിനെ സമനിലയിൽ തളച്ചിരുന്നു.

Exit mobile version