ബ്രസീലിയൻ ക്ലബ് ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനം തകർന്നു

- Advertisement -

ബ്രസീലിയൻ ഫുട്ബോൾ ക്ലബ് താരങ്ങളടക്കമുള്ള യാത്രക്കാരുമായി വിമാനം കൊളംബിയയിൽ തകർന്നു വീണു. ലാൻഡിംഗിനു അല്പ സമയം മുമ്പ് റഡാറിൽ നിന്നും അപ്രത്യക്ഷമായ വിമാനം തകർന്നു വീഴുകയായിരുന്നു. 81 പേരുണ്ടായിരുന്ന വിമാനത്തിൽ ആറു‌ പേർ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ബ്രസീലിയൻ ക്ലബ്ബായ ഷാപ്പെകോയെൻസിലെ താരങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. കോപ്പ സുഡാമേരിക്കൻ ടൂർണമെന്റിൽ ഫൈനലിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു ടീം. കളിക്കാരും ഒഫീഷ്യൽസും അപകടം നടന്ന വിമാനത്തിലുണ്ടായിരുന്നു. അത്ലറ്റികോ നാഷണലുമായിട്ടായിരുന്നു ഫൈനൽ നടക്കേണ്ടിയിരുന്നത്.ഷാപ്പെകോയൻസ് ഗോൾകീപ്പർ അലൻ റുഷെലും രക്ഷപ്പെട്ടവരിൽ പെടും. 

ബ്രസീലിയൻ ടൂർണമെന്റുകളിൽ മികച്ച ഫോമിൽ തുടരുന്ന ടീമാണ് ഷാപ്പെകോയൻസ്. ഫസ്റ്റ് ഡിവിഷനിലേക്ക് 2014ൽ യോഗ്യത നേടിയ ടീം അർജന്റീനയുടെ സാൻ ലോറൻസോയെ പരാജയപ്പെടുത്തിയാണ് കോപ്പ സുഡാമേരിക്കൻ ഫൈനലിൽ എത്തിയത്. നിലവിൽ ബ്രസീൽ നാഷണൽ ടീമിൽ കളിക്കുന്നവരാരും ഈ ടീമിലില്ലെങ്കിലും ബ്രസീൽ ജൂനിയർ ടീമുകളിൽ കളിച്ചവർ ഈ ടീമിലുണ്ടെന്നാണ് സൂചന.

Advertisement