ആയിരങ്ങളെ സാക്ഷിയാക്കി അർജന്റീന ബ്രസീൽ പോരാട്ടം, മലപ്പുറത്ത് സമനില തെറ്റിയില്ല

- Advertisement -

ലോകകപ്പിന് മുന്നോടിയായി മലപ്പുറം ഫുട്ബോൾ ലവേഴ്സ് ഫോറം നടത്തിയ അർജന്റീന ബ്രസീൽ സ്വപ്ന ഫൈനൽ കാണാൻ കോട്ടപ്പടി സ്റ്റേഡിയത്തിൽ എത്തിയത് ആയിരങ്ങൾ. ഐ എസ് എല്ലിലെയും ഐ ലീഗിലെയും സന്തോഷ് ട്രോഫിയിലെയും ഒക്കെ താരങ്ങൾ ബ്രസീൽ ജേഴ്സിയിലും അർജന്റീന ജേഴ്സിയിലും പോരിനിറങ്ങിയത് ആവേശ കാഴ്ചയായി. മത്സരം 1-1 എന്ന സ്കോറിൽ സമനിലയിലാണ് അവസാനിച്ചത്.

മുൻ മോഹൻ ബഗാൻ താരം വാഹിദ് സാലിയുടെ ഗോളിൽ ബ്രസീലായിരുന്നു ആദ്യം ലീഡെടുത്തത്. പക്ഷെ അധികം താമസിയാതെ തന്നെ അർജന്റീന ഗോൾമടക്കി ബ്രസീൽ ആരാധകരുടെ ആഹ്ലാദം അവസാനിപ്പിച്ചു. സന്തോഷ് ട്രോഫി താരം അഫ്ദാൽ, ഐ എസ് എൽ താരങ്ങളായ എം പി സക്കീർ, ആഷിഖ് കുരുണിയൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ഇന്ന് ഇരുടീമുകൾക്കുമായി കളത്തിൽ ഇറങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement