നിരർത്ഥകമാണീ ബ്രസീൽ അർജന്റീന ഫൈനൽ

- Advertisement -

ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കേരളത്തിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ അരങ്ങേറിക്കൊണ്ടിരിയ്ക്കുന്ന സ്വപ്ന ഫൈനലുകൾ ജനങ്ങൾക്ക് ഒരു ഹരം പകരുന്നു. നാല് വർഷം കൂടുമ്പോൾ രണ്ട് വിദേശ രാജ്യങ്ങളെ ചൊല്ലി നമ്മുടെ നാട്ടിലെ ഫുട്ബോൾ ഭ്രാന്തരിലെ അന്ധമായ പഴഞ്ചൻ ഫുട്ബോൾ ആരാധന തട്ടി ഉണർത്തുന്നു എന്നല്ലാതെ പുതിയ ഫുട്ബോൾ ചിന്തകളും ഫുട്ബോൾ വീക്ഷണങ്ങളും നൽകുന്നതിന് പകരം പുതു തലമുറയ്ക്ക് വീണ്ടും വീണ്ടും തെറ്റായ സന്ദേശമാണ് നൽകി കൊണ്ടിരിയ്ക്കുന്നത്. ലോക ഫുട്ബോളിൽ എത്രയോ പുതു ശക്തികളുണ്ടാകുന്നു.

മെസ്സിയ്ക്കും നെയ്മർക്കും സുവരസിനും തുല്യമായി ഈജിപ്തിന്റെ സലയെ പോലെ എത്രയോ പുതിയ പുതിയ താരങ്ങൾ മിന്നി തിളങ്ങുന്ന കാലമല്ലേ ഇതൊക്കെ എന്തിന് വിസ്മരിയ്ക്കുന്നു. ഇന്ത്യക്കാർ കേരളക്കാർ മലപ്പുറത്തുകാർ എന്നീ നിലയ്ക്ക് നാട്ടിൽ ഇന്ന് നടക്കുന്ന വ്യാപകമായ സ്വപ്ന ഫൈനലുകളെ ന്യായികരിയ്ക്കാമായിരുന്നു ഒരു സാങ്കൽപ്പിക ബ്രസീലിയൻ ഇലവനെയോ അർജന്റീന ഇലവനെയോ ജർമ്മൻ ഇലവനെയോ ഇറ്റാലിയൻ ഇലവനെയോ ഫ്രഞ്ച് ഇലവനെയോ സ്പാനിശ് ഇലവനെയോ ഉറുഗ്വേ ഇലവനെയോ അണി നിരത്തി അവർക്കെതിരെ ഒരു സാങ്കൽപ്പിക ഇന്ത്യൻ ഇലവനെ ഇറക്കി അല്ലെങ്കിൽ സന്തോഷ് ട്രോഫി അടിച്ചിരിയ്ക്കുന്ന ഈ സമയത്ത് ഒരു കേരള ഇലവൻ അതുമല്ലെങ്കിൽ നമ്മുടെ സ്വന്തം Malppuram ത്തിന്റെ പേരിൽ ഒരു ഇലവനെ തന്നെ ഇറക്കി ഒരു പോര് സഘടിപ്പിച്ചിരുന്നെങ്കിൽ.

അന്ധമായതാണീ അന്യ രാജ്യ പ്രേമം. മലപ്പുറത്തെക്കാൾ ഫുട്ബോൾ ജ്വരവും ആവേശവും ആരാധകരും ഉള്ള ഇന്ത്യയിലെയോ കേരളത്തിൽ തന്നെയോ മറ്റൊരു സ്ഥലത്തോ മറ്റേതെങ്കിലും ഒരു രാജ്യത്തോ ഇങ്ങിനെ കാണാൻ വഴിയില്ല.

ഒരിക്കൽ ഒളിംമ്പിക് ഫുട്ബോളിൽ സെമി ഫൈനലിലെത്തിയ രാജ്യമാണ് നമ്മുടേത്, മലപ്പുറം കവാത്ത് പറമ്പ്(കോട്ടപ്പടി മൈതാനം)ൽ വച്ച് തന്നെ കാലിൽ ബൂട്ടണിഞ്ഞ ഇംഗ്ലീഷുകാരെ നഗ്ന പാദതരായി തുരത്തിയ മലപ്പുറത്തുകാരുടെ പിൻഗാമികളല്ലേ നമ്മൾ? ഇതൊക്കെ ചരിത്രത്തിൽ ചില്ലറക്കാര്യമാണോ?

മുകളിൽ പറഞ്ഞതൊന്നുമല്ലെങ്കിൽ ഇവിടെ സെവൻസ് കളിയ്ക്കാൻ വന്ന് താമസിയ്ക്കുന്ന നൈജീരിയക്കാരുടെ ഒര ഇലവനും ഒരു ഇന്ത്യൻ ഇലവനും തമ്മിൽ കളിച്ചിരുന്നെങ്കിൽ അത് എല്ലാ അർത്ഥത്തിലും ഒരു ഡ്രീം ഫൈനൽ തന്നെയാകുമായിരുന്നു. എക്കാലത്തും വർണ്ണവെറിയ്ക്ക് വിധേയരായിട്ടുള്ള ഒരു ആഫ്രിക്കൻ രാജ്യം വേൾഡ് കപ്പ് ഫൈനലിൽ എത്തുക എന്നത് ഇന്ത്യ അടക്കമുള്ള ലോക ജനസംഖ്യയുടെ മഹാഭൂരിഗത്തിന്റെ ഒരു ഡീം തന്നെയാണെന്നതിൽ സംശയം വേണ്ട നമ്മുടെ ഇന്ത്യ ഫൈനലിലെത്തുക എന്നത് നമ്മൾ, 140 കോടി ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്നവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement