ലോകകപ്പിനെ വരവേൽക്കാൻ മലപ്പുറത്ത് ബ്രസീലും അർജന്റീനയും ഇറങ്ങുന്നു

- Advertisement -

റഷ്യൻ ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ ലോകകപ്പിന്റെ ആരവം മലപ്പുറത്തും മുഴങ്ങുകയാണ്. രാജ്യാന്തര ഫുട്ബോളിളെ വൈരികളായ ബ്രസീലിനെയും അർജന്റീനയെയും അങ്കത്തിനിറക്കിയാണ് മലപ്പുറം ലോകകപ്പിന്റെ ആവേശത്തെ വരവേൽക്കുന്നത്. മെയ് 13ആം തീയതിയാണ് കോട്ടപ്പടി മൈതാനത്തി ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുന്നത്.

ബ്രസീലിനെ നയിക്കുന്നത് ഐ എസ് എല്ലിൽ മുംബൈ സിറ്റിയുടെ താരമായിരുന്ന എം പി സക്കീറും, അർജന്റീനയെ‌ നയിക്കുന്നത് പൂനെ സിറ്റിയുടെ യുവതാരം ആഷിഖ് കുരുണിയനുമാണ്. ഒപ്പം നിരവധി സന്തോഷ് ട്രോഫി താരങ്ങളും ഐലീഗ് ഐ എസ് എൽ താരങ്ങളും ഇരുടീമുകളിലുമായി ബൂട്ടുകെട്ടും. 13ന് വൈകിട്ട് 4.30നാണ് മത്സരം നടക്കുക. മലപ്പുറം ഫുട്ബോൾ ലവേഴ്സ് ഫോറമാണ് ഇത്തരത്തിൽ ഒരു പോരാട്ടത്തിന് കളമൊരുക്കുന്നത്. കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement