Picsart 23 11 22 08 25 23 283

ബ്രസീലിൽ ചെന്ന് ബ്രസീലിനെ തകർത്ത് അർജന്റീന

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന ബ്രസീലിനെ തോൽപ്പിച്ചു. ബ്രസീലിലെ മരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആയിരുന്നു അർജൻറീന വിജയം. പിച്ചിനകത്തും പിച്ചുന് പുറത്തും പരുക്കൻ നീക്കങ്ങൾ കണ്ട മത്സരത്തിൽ അധികം അവസരങ്ങൾ ഇരുടീമുകളും സൃഷ്ടിക്കാനായിരുന്നില്ല. ഇന്ന് ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ സെന്റർ ബാക്ക് ആയ ഒറ്റമെൻഡിയാണ് അർജൻറീനക്ക് ലീഡ് നൽകിയത്..

63ആം മിനിറ്റിൽ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ആയിരുന്നു ഒറ്റമെൻഡിയുടെ ഗോൾ. ഈ ഗോൾ അർജൻറീനയുടെ വിജയം ഉറപ്പിച്ചു. ഇന്ന് മത്സരം ആരംഭിക്കുന്നതിനു മുമ്പ് അർജൻറീന ആരാധകരും ബ്രസീൽ ആരാധകരും ഗാലറിയിൽ ഏറ്റു മുട്ടിയതും പോലീസ് ലാത്തി വീശിയതും തുടക്കത്തിൽ തന്നെ കളിയെ ബാധിച്ചിരുന്നു. കളി ആരംഭിച്ചപ്പോൾ കളത്തിലും നിറയെ ഫൗളുകൾ കാണാനായി. എങ്കിലും കിട്ടിയ അവസരം മുതൽ അർജൻറീന വിജയം ഉറപ്പിച്ചു.

81ആം മിനുട്ടിൽ ബ്രസീലിയൻ താരം ജോലിംഗ്ടൻ ചുവപ്പ് കണ്ടതോടെ ബ്രസീൽ 10 പേരായി ചുരുങ്ങി. മെസ്സി ഇന്ന് 78 മിനുട്ടോളം അർജന്റീനക്കായി കളത്തിൽ ഉണ്ടായിരുന്നു.

ഈ വിജയത്തോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജൻറീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അർജൻറീനക്ക് ആറു മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് ഉണ്ട്. തുടർച്ചയായ നാലാം മത്സരത്തിലും വിജയിക്കാൻ ആകാതെ ബ്രസീൽ പതറുകയാണ്. അവർ ഇപ്പോൾ ആറു മത്സരങ്ങളിൽ നിന്ന് വെറും ഏഴ് പോയിന്റ് മാത്രമായി ആറാം സ്ഥാനത്തു നിൽക്കുകയാണ്.

Exit mobile version