Site icon Fanport

“ബ്രസീലിന്റെ സ്നേഹം സന്തോഷം നൽകുന്നു” – ആഞ്ചലോട്ടി

ബ്രസീൽ പരിശീലകനാവാനുള്ള ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ ക്ഷണം സന്തോഷം നൽകുന്നു എന്ന് റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടി. “ബ്രസീൽ ദേശീയ ടീമിന് എന്നെ വേണം എന്നതാണ് യാഥാർത്ഥ്യം – ഇത് എന്നെ സന്തോഷിപ്പിക്കുന്നുണ്ട്”.

ആഞ്ചലോട്ടി 23 04 02 13 42 20 188

“എന്നാൽ എന്റെ റയൽ മാഡ്രിഡിലെ കരാർ നിറവേറ്റാനും ബഹുമാനിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ റയൽ മാഡ്രിഡിനെ സ്നേഹിക്കുന്നു.” ആഞ്ചലോട്ടി പറഞ്ഞു

“മാഡ്രിഡിന് ശേഷം വിരമിക്കുകയാണോ എന്ന് ചോദിച്ചാൽ എനിക്ക് ഇന്ന് അത് പറയാൻ കഴിയില്ല. ” ഇറ്റാലിയൻ പരിശീലകൻ പറഞ്ഞു. റയൽ മാഡ്രിഡ് എന്നെ അനുവദിക്കുന്നതുവരെ ഞാൻ ഇവിടെ തുടരും. എന്നും ആഞ്ചലോട്ടി പറഞ്ഞു. ഇങ്ങനെ ഒക്കെ ആണെങ്കിലും ജൂലൈയിൽ ആഞ്ചലോട്ടിയെ സ്വന്തമാക്കാൻ ആകും എന്ന പ്രതീക്ഷയിൽ തന്നെയാണ് ബ്രസീൽ ഉള്ളത്‌.

Exit mobile version