Picsart 23 09 09 08 33 54 126

ബൊളീവിയയെ തകർത്തെറിഞ്ഞ് ബ്രസീൽ, നെയ്മറിന് ഇരട്ട ഗോൾ

ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് വലിയ വിജയം. ഇന്ന് നടന്ന കളിയിൽ ബൊളീവിയയെ നേരിട്ട ബ്രസീൽ ഒന്നിനെതിരെ 5 ഗോളുകൾക്ക് ആണ് വിജയിച്ചത്. നീണ്ടകാലമായി പരിക്ക് കാരണം പുറത്തായിരുന്ന നെയ്മർ ഇന്ന് ഇരട്ട ഗോളുകളുമായി തിരികെയെത്തി. യുവതാരം റോഡ്രിഗോയും ഇരട്ട ഗോളുകൾ നേടി.

ഇന്ന് 17ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബ്രസീലിന് ആദ്യ അവസരം വന്നു. എന്നാൽ പെനാൾട്ടി എടുത്ത നെയ്മറിന് പിഴച്ചു‌. എങ്കിലും 24ആം മിനുട്ടിൽ റോഡ്രിഗോ ബ്രസീലിന് ലീഡ് നൽകു. ആദ്യ പകുതി ബ്രസീൽ 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ നെയ്മറിന്റെ അസിസ്റ്റിൽ നിന്ന് റഫീഞ്ഞ ബ്രസീലിന്റെ രണ്ടാം ഗോൾ നേടി.

അധികം താമസിയാതെ റോഡ്രിഗോയിലൂടെ മൂന്നാം ഗോൾ വന്നു. 60ആം മിനുട്ടിൽ നെയ്മർ തന്റെ ആദ്യ ഗോളും, 90ആം മിനുട്ടിൽ രണ്ടാം ഗോളും നേടി. ഇതോടെ പെലെയുടെ ബ്രസീലിനായുള്ള ഗോൾ സ്ജോറിംഗ് റെക്കോർഡ് നെയ്മർ മറികടന്നു. ബൊളീവിയക്ക് ആയി വിക്ടർ അബ്രെഗോ ആണ് ആശ്വാസ ഗോൾ നേടിയത്.

ബ്രസീൽ ഇനി സെപ്റ്റംബർ 13ന് പുലർച്ചെ പെറുവിനെ നേരിടും.

Exit mobile version