Picsart 23 05 17 12 47 52 906

അടുത്ത സീസണോടെ വിരമിക്കും എന്ന് ബൊണൂചി

അടുത്ത സീസണിന്റെ സമാപനത്തിൽ വിമരിക്കും എന്ന് യുവന്റസ് ഡിഫൻഡർ ലിയോനാർഡോ ബൊണൂച്ചി പ്രഖ്യാപിച്ചു‌. യുവന്റസിലെ ഒരു യുഗത്തിന്റെ തന്നെ അന്ത്യമാകും ബൊണൂചിയുടെ വിരമിക്കൽ. ഒരു സീസൺ മുമ്പ് കിയെല്ലിനിയും യുവന്റസ് വിട്ടിരുന്നു‌. ഈ രണ്ട് സെന്റർ ബാക്കുകളുടെയും കൂട്ടുകെട്ട് ഒരു കാലത്ത് ലോകകത്തെ തന്നെ ഏറ്റവും മികച്ച സെന്റർ ബാക്ക് കൂട്ടുകെട്ടായിരുന്നു‌.

“ഒരു വർഷത്തിനുള്ളിൽ ഞാൻ വിരമിക്കുമ്പോൾ, പ്രതിരോധത്തിന്റെ ഒരു യുഗം അവസാനിക്കും. യുവന്റസിൽ ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്ക് അഭിമാനമുണ്ട്,” ബോണൂച്ചി പറഞ്ഞു. കഴിഞ്ഞ ആഴ്ച ബൊണൂചി യുവന്റസിൽ 500 മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു.

യുവന്റസിലെ തന്റെ കാലയളവിനിടയിൽ, എട്ട് സീരി എ കിരീടങ്ങൾ ഉൾപ്പെടെ 17 കിരീടങ്ങൾ ബൊണൂചി നേടി. ഇതിനിടയിൽ യുവന്റസ് വിട്ട് മിലാനിൽ പോയത് ആരാധകരുടെ വെറുപ്പ് സമ്പാദിച്ചു എങ്കിലും തിരികെയെത്തി വീണ്ടും ആ ആരാധകരുടെ സ്നേഹം നേടാൻ ബൊണൂചിക്ക് ആയിരുന്നു.

Exit mobile version