Picsart 23 09 13 00 21 03 305

ബൊളീവിയക്ക് എതിരെ മെസ്സി ടീമിൽ ഇല്ല

ഇന്ന് അർജന്റീന ബൊളീവിയയെ നേരിടാൻ ഇരിക്കുകയാണ്‌. മെസ്സി ഇന്ന് ടീമിൽ ഇല്ല താരം ബെഞ്ചിൽ പോലും ഇല്ല. ലയണൽ മെസ്സിക്ക് വിശ്രമം കൊടുക്കാൻ ആണ് സ്കലോണി ഇന്ന് തീരുമാനിച്ചിരിക്കുന്നത്. താരം ബൊളീവിയയിലേക്ക് യാത്ര തിരിച്ചിരുന്നു എങ്കിലും മെസ്സി ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു. പക്ഷെ സബ്ബായെങ്കിലും മെസ്സി എത്തും എന്ന് അർജന്റീന ആരാധകർ പ്രതീക്ഷിച്ചിരുന്നു.

മെസ്സിയുടെ അഭാവത്തിൽ ഡി മരിയ ആകും ബൊളീവിയക്ക് എതിരെ അർജന്റീനയുടെ ക്യാപ്റ്റൻ. മെസ്സി കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിന് എതിരെ അർജന്റീനയ്ക്ക് ആയി വിജയഗോൾ നേടിയിരുന്നു‌. അതിനു ശേഷം താരം കളം വിട്ടിരുന്നു. ചെറിയ കാലത്തുനിടയിൽ ഒരുപാട് മത്സരങ്ങൾ കളിച്ച മെസ്സി ക്ഷീണതനാണെന്ന് കഴിഞ്ഞ മത്സര ശേഷം പറഞ്ഞിരുന്നു. മെസ്സി ഇനി ഇന്റർ മയാമിക്ക് വേണ്ടി കളിച്ചു കൊണ്ട് അടുത്ത ആഴ്ച കളത്തിൽ തിരികെയെത്തും.

Exit mobile version