ജേഴ്സിയിൽ ബോബ് മാർലി, പ്രതിഷേധവുമായി ആരാധകർ

അയർലണ്ടിലെ ഡുബ്ലിനിൽ ഉള്ള ക്ലബായ ബൊഹേമിയൻ എഫ് സി ഒരു ജേഴ്സി ഇറക്കി വിവാദത്തിൽ പെട്ടിരിക്കുകയാണ്. തങ്ങളുടെ പുതിയ എവേ ജേഴ്സിയിൽ ജമിക്കൻ സംഗീതജ്ഞനായ ബോബ് മാർലിയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിൽ ആയത്. ക്ലബുമായി യാതൊരു ബന്ധവുമില്ലാത്ത ബോബ് മാർലിയെ എന്തിനാണ് ക്ലബിന്റെ ജേഴ്സിയിൽ എത്തിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ക്ലബ് നൽകുന്ന വിശദീകരണം തമാശയായാണ് തോന്നുന്നത് എന്നും ആരാധകർ പറയുന്നു. 1980കളിൽ ബൊഹേമിയൻസ് എഫ് സിയുടെ ഹോം ഗ്രൗണ്ടിൽ ബോബ് മാർലി ഒരു കൺസേർട്ട് നടത്തിയിരുന്നു. അത് മാത്രമാണ് ബോബ് മാർലിയും ക്ലബും തമ്മിലുള്ള ബന്ധം. ഈ കൺസേർട് ആണത്രെ ക്ലബിനെ ഇങ്ങനെ ഒരു ജേഴ്സി ഡിസൈൻ ചെയ്യാൻ പ്രേരിപ്പിച്ചത്.

Exit mobile version