മിനേർവ പഞ്ചാബിനെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് കുട്ടികൾ

- Advertisement -

അണ്ടർ 18 പ്ലേ ഓഫ് റൗണ്ടിലെ അവസാന മത്സരം വിജയിച്ച് രണ്ടാം സ്ഥാനം ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ മിനേർവ പഞ്ചാബിനെയാണ് 2-1 എന്ന സ്കോറിന് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം പൊരുതി ജയിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. പ്രഖ്യാനും അബ്ദുള്ളയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.

നേരത്തെ തന്നെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. രണ്ട് ജയവുമായി ആറ് പോയന്റ് സ്വന്തമാക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാമത് ഫിനിഷ് ചെയ്തത്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഐസോളും മിനേർവ പഞ്ചാബുമാണ് ഗ്രൂപ്പിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement