കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം മുതൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് വൈകുന്നേരത്തോടെ അവസാനമാകും. ബ്ലാസ്റ്റേഴ്സിന്റെ  കൊച്ചിയിലെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കും. ബുക്ക്മൈ ഷോ ആണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് ഓൺലൈൻ ആയി ആരാധകരിൽ എത്തിക്കുക.

ഉദ്ഘാടന മത്സരം അടക്കം നടക്കുന്നതു കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന്റെ ടികറ്റുകൾക്ക് ഓൺലൈനിൽ വൻ ഓപണിംഗ് ലഭിക്കും എന്നാണ് കരുതുന്നത്. കലൂരിൽ രണ്ട് ദിവസത്തിനകം ടിക്കറ്റ് കൗണ്ടറും ആരംഭിക്കും എന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement