ബ്ലാസ്റ്റേഴ്സിന് ഇത്തവണയും കലക്കൻ ടീം ബസ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങൾക്കൊപ്പം ശ്രദ്ധ നേടുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ബസ്സും. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്ഥമായാണ് പുതിയ ബസ്സിന്റെ ഒരുക്കങ്ങൾ. കഴിഞ്ഞ വർഷം താരങ്ങളുടെ ചിത്രങ്ങളാൽ ആണ് ടീം ബസ് നിറഞ്ഞെതെങ്കിൽ ഇത്തവണ “ഇനി കളി മാറും” എന്ന വാക്യമാണ് ബസ് ഗ്രാഫിക്സിൽ ഉപയോഗിച്ചിരിക്കുന്നത്.

മഞ്ഞയും നീലയും നിറത്തിലുള്ള ബസ്സിൽ കേരള തനിമയുടെ ഭാഗമായി ചുണ്ടൻ വള്ളത്തിന്റെ ചിത്രവും വരച്ചു ചേർത്തിട്ടുണ്ട്. കെ എൽ 39 കെ 1090 എന്ന വോൾവോ ബസ്സാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളായ ടീമിനെ കലൂരിൽ എത്തിക്കുക.

ചിത്രങ്ങൾ കടപ്പാട് : മഞ്ഞപ്പട

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement