
U-18 ലീഗിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു ഗംഭീര തുടക്കം. കൊച്ചി പനമ്പള്ളി നഗറില്‍ ആരംഭിച്ച കേരള സോണ്‍ ഉദ്ഘാടന മത്സരത്തില്‍ 7-2 എന്ന സ്കോറിനാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കേരളയെ തകര്‍ത്ത് വിട്ടത്. 2 ഗോളുകള്‍ക്ക് പിന്നിട്ട നിന്ന ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തമായ തിരിച്ചുവരവ്. ആദ്യ പകുതിയുടെ 13ാം മിനുട്ടില്‍ ക്രിസ്റ്റിയും 41ാം മിനുട്ടില്‍ വിനായകും എഫ്സി കേരളയെ മുന്നിലെത്തിച്ചുവെങ്കിലും 44ാം മിനുട്ടില്‍ അലക്സ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോള്‍ മടക്കി. പകുതി സമയത്ത് 2-1നു എഫ്സി കേരള ലീഡ് ചെയ്യുകയായിരുന്നു.
രണ്ടാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിനു വേണ്ടി ആദര്‍ശ് ഗോളുകള്‍ക്ക് മേലെ ഗോളുകള്‍ അടിച്ച് കൂട്ടിയപ്പോള്‍ എഫ്സി കേരള നിര പരിഭ്രാന്തരാകുകയായിരുന്നു. 51, 56, 60, 83 മിനുട്ടുകളില്‍ ആദര്‍ശ് നേടിയ ഗോളുകളില്‍ വ്യക്തമായ ലീഡ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. അബ്ദുള്ള, ബ്രിസ്റ്റോ എന്നിവരും ഗോളുകള്‍ നേടി കേരള ബ്ലാസ്റ്റേഴ്സിന്റെ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial