കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ഇന്ന് മൂന്നാം അങ്കം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഇന്ന് മധ്യഭാരത് എഫ് സിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഫതേഹ് ഹൈദരബാദിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരളം ഫതേഹിനെ തോൽപ്പിച്ചത്.

കളിച്ച രണ്ടു മത്സരങ്ങളിലും ഗോൾവല കുലുക്കിയ റിസ്വാൻ അലിയിലാകും കേരളത്തിന്റെ ഇന്നത്തെ പ്രതീക്ഷയും. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ടീമാണ് മധ്യഭാരത് എഫ് സി. ഇന്ന് വൈകിട്ട് നാലു മണിക്ക് കലൂർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനിക്കോള്‍സിനു ശതകം, 427/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ന്യൂസിലാണ്ട്
Next articleകുറ്റക്കാരന്‍, എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നില്ല: സ്മിത്ത്