ബ്ലാസ്റ്റേഴ്സ്-ഗോകുലം മത്സരം രാത്രി 7.30ന്, ആരാധകർക്ക് കാണാം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സും ഗോകുലം എഫ് സിയും തമ്മിൽ നടക്കുന്ന ഇന്നത്തെ സൗഹൃദ മത്സരത്തിന് കാണികൾക്ക് പ്രവേശനം ഇല്ലായെങ്കിലും ആരാധകർക്ക് മത്സരം കാണാം. ഇന്ന് വൈകിട്ട് പനമ്പള്ളി നഗർ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് ഗോകുലം മത്സരം നടക്കുന്നത്.

പനമ്പള്ളി നഗർ ഗ്രൗണ്ടിനു ചുറ്റും ഇരുമ്പ് കൊണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട് എങ്കിലും മതിലുകൾ ഇല്ലാ എന്നതിനാൽ പുറത്ത് നിന്ന് മത്സരം കാണാൻ ആരാധകർക്ക് കഴിയും. ബ്ലാസ്റ്റേഴ്സ് ഒരാഴ്ചയായി ഇതേ ഗ്രൗണ്ടിലാണ് പരിശീലനം നടത്തിവരുന്നത്. പരിശീലനം കാണാനും നിരവധി ആരാധകർ പനമ്പിള്ളി നഗർ ഗ്രൗണ്ടിന് ചുറ്റും എത്താറുണ്ടായിരുന്നു.

കേരളത്തിൽ എത്തിയതിനു ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement