സി കെ ഇനി നമ്മുടെ സ്വന്തം, മഞ്ഞക്കടലിനു മുന്നിൽ കളിക്കാൻ കാത്തിരിക്കുന്നെന്ന് വിനീത്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സി കെ വിനീതിനെ നിലനിർത്തുന്നത് പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ വഴിയായിരുന്നു പ്രഖ്യാപനം. സി കെ വിനീതും ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്തത് ആരാധകരെ അറിയിച്ചു.

“ഇനി അധികം വളച്ചുകെട്ടലുകൾ ഒന്നും ഇല്ലാതെ ഞാൻ കാര്യം അങ് പറയുവാ. ഞാൻ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സൈൻ ചെയ്തു. അപ്പൊ എങ്ങനെയാ, തുടങ്ങുവല്ലേ? 🙂 ” എന്ന സന്ദേശത്തോടെയാണ് വിനീത് ആരാധകരെ സൈനിംഗ് വാർത്ത അറിയിച്ചത്.

മഞ്ഞക്കടലിനു മുന്നിൽ കളിക്കാനും. ഒരോ ഗോളിനു ശേഷമുള്ള ആർത്തിരമ്പൽ കേൾക്കാനും അക്ഷമനായി കാത്തിരിക്കുകയാണെന്നും സ്വന്തം നാട്ടിലേക്ക് ജേഴ്സി അണിഞ്ഞു വരാൻ ഒരുങ്ങുകയാണെന്നും സന്ദേശത്തിൽ സി കെ വിനീത് കുറിച്ചു. താരം നേരത്തെ ബെംഗളൂരു എഫ് സിയോട് സോഷ്യൽ മീഡിയ വഴി യാത്ര പറഞ്ഞിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വിനീതിന്റെ സൈനിംഗിൽ അതീവ സന്തോഷത്തിലാണ്. എന്നാലും നിലനിർത്തുന്ന അടുത്ത താരം ആരാണ് എന്ന ആകാംക്ഷയിലുമാണ്. ജിങ്കനാകണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത് എങ്കിലും ബ്ലാസ്റ്റേഴ്സ് ഇതുവരെ സൂചനകൾ ഒന്നും നൽകിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement