ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി ബെൽഫോർട്ടിന്റെ ജിമിക്കി കമ്മൽ (വീഡിയോ)

- Advertisement -

ജംഷദ്പൂരിൽ എത്തിയിട്ടും ബെൽഫോർട്ടിന്റെ കൂറ് ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനോട് തന്നെയാണോ എന്നതാണ് സംശയം. നിരന്തരമായി കേരളത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ബെൽഫോർട്ട് ഇത്തവണ എത്തിയിരിക്കുന്നത് മലയാളികൾ ഹിറ്റാക്കിയ ജിമിക്കി കമ്മൽ എന്ന പാട്ടിന് ഡാൻസു ചെയ്താണ്. നാളെ നടക്കുന്ന ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ മത്സരത്തിനായി കഴിഞ്ഞ ദിവസം ബെൽഫോർട്ടും സംഘവും കൊച്ചിയിൽ എത്തിയിരുന്നു. അപ്പോഴാണ് കേരളത്തിനായി ബെൽഫോർട്ടിന്റെ സമ്മാനം. ബെൽഫോർട്ടിനൊപ്പം മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ചൗധരിയും ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ ആണ് ബെൽഫോർട്ട് ജിമിക്കി കമ്മൽ പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്സിനു വേണ്ടി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

നേരത്തെ ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ അടിച്ചാൽ ആഹ്ലാദിക്കില്ല എന്നും ഈ ഹെയ്തി താരം പറഞ്ഞിരുന്നു.

Video;

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement