ബ്ലാസ്റ്റേഴ്സും ഗോകുലവും ട്രെയിനിംഗ് ഗ്രൗണ്ടിൽ ഒരുമിച്ചു

കേരളത്തിന്റെ രണ്ടേ രണ്ടു ദേശീയ ക്ലബുകളും കൊൽക്കത്തയിൽ ഒരുമിച്ചു. ഇന്നാണ് കൊൽക്കത്തയിൽ ട്രെയിനിംഗ് ഗ്രൗണ്ടിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീമും ഗോകുലം ടീമും പരിചയം പുതുക്കിയത്. ഇന്നലെ മോഹൻ ബഗാനെതിരായ ഗോകുലത്തിന്റെ മത്സരം കാണാൻ ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് അടക്കമുള്ളവർ എത്തിയിരുന്നു.

ഇന്ന് ഇരുടീമുകളും ട്രെയിനിംഗ് ഗ്രൗണ്ടിൽ വെച്ച് സൗഹൃദം പങ്കുവെച്ചു. അടുത്ത മത്സരത്തിനായി നോർത്ത് ഈസ്റ്റിലേക്ക് തിരിക്കും വരെ‌ ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ ആണ് പരിശീലനം നടത്തുന്നത്. ഗോകുലം കോച്ച് ബിനോ ജോർജ്ജും അസിസ്റ്റന്റ് കോച്ച് സാജിറുദ്ദീനും ബ്ലാസ്റ്റേഴ്സിലുള്ള തങ്ങളുടെ പഴയ ശിഷ്യന്മാരെയും കണ്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial