ആരാധകരുടെ പ്രതിഷേധം,അഡാറ് നീക്കം പൊളിഞ്ഞു, പോസ്റ്റ് പിൻവലിച്ച് ബ്ലാസ്റ്റേഴ്സ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ വിലയിരുത്തുന്നതിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് പിഴച്ചു. ചെന്നൈയിൻ എഫ് സിക്കെതിരായ കേരളത്തിന്റെ അവസാന ഹോം മത്സരത്തിന്റെ പ്രൊമോഷനാണ് ബ്ലാസ്റ്റേഴ്സിന് പിഴച്ചത്. ഇന്റർനെറ്റിൽ വൈറലായ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ നായിക പ്രിയാ വാരിയറെ കലൂർ ഗ്യാലറിയിൽ എത്തിക്കുമെന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രൊമോ ആണ് തിരിച്ചടി ആയത്.


ഒരു സെലിബ്രിറ്റിയുടെ സാന്നിദ്ധ്യം വേണ്ട ഞങ്ങൾക്ക് കളി കാണാൻ എന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് ആരാധകർ മാനേജ്മെന്റിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട അടക്കം ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി എത്തി. ബ്ലാസ്റ്റേഴ്സിനു വേണ്ടീ ഏവേ ഗ്യാലറികൾ വരെ നിറക്കാൻ ശ്രമിക്കുന്ന ആരാധകരെ വിലകുറച്ച് കാണുന്ന നീക്കമായിപ്പോയി ഇതെന്നാണ് പൊതുവെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അഭിപ്രായം.

എന്തായാലും പ്രതിഷേധം ശക്തമായതോടെ ബ്ലാസ്റ്റേഴ്സ് പ്രിയാ വാരിയരുടെ വരവ് അറിയിച്ച് ഇട്ട ട്വീറ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement