“ബെയ്ല് റൊണാൾഡോയ്ക്കും മെസ്സിക്കും തൊട്ടടുത്ത്”

വെയിൽസ് താരം ഗരെത് ബെയ്ല് റൊണാൾഡോയുടെയും മെസ്സിയുടെയും മികവിലേക്ക് ഉയരാൻ പറ്റുന്ന താരമാണെന്ന് ഡെന്മാക്ക് മിഡ്ഫീൽഡർ എറിക്സൺ. യുവേഫ നാഷൺസ് ലീഗിൽ ഡെന്മാർക്ക് വെയിൽസിനെ നേരിടാൻ ഇരിക്കെ ആണ് എറിക്സൺ ഈ അഭിപ്രായം പറഞ്ഞത്. ആരും ഇപ്പോൾ മെസ്സിക്കും റൊണാൾഡോയ്ക്കും തുല്യമല്ല. എന്നാൽ ബെയിൽ അവർക്ക് വളരെ അടുത്താണ്. എറിക്സൺ പറഞ്ഞു.

ബെയ്ല് വർഷങ്ങളായി റയൽ മാഡ്രിഡിനായി കളിക്കുന്നു. അവിടെ താൻ മികച്ച താരമാണെന്ന് ബെയ്ല് തെളിയിച്ചിട്ടുണ്ട്. എപ്പോഴും എന്തേലും അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ള താരമാണ് ബെയ്ല് എന്നും എറിക്സൺ പറഞ്ഞു. റൊണാൾഡോയും മെസ്സിയുമായും താരതമ്യം ചെയ്യുന്നത് തന്നെ അദ്ദേഹം എത്ര വലിയ കളിക്കാരനാണെന്ന് കാണിക്കുന്നു. എറിക്സൺ പറഞ്ഞു.

Exit mobile version