ഇന്ത്യൻ താരം ഹാളിചരൺ നർസാരി കേരള ബ്ലാസ്റ്റേഴ്സിലേക്ക്

ആസാം വിങ്ങർ ഹാളിചരണെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിക്കുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ യുവതാരവുമായി കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയതായാണ് വിവരങ്ങൾ. ഇന്ത്യൻ ടീമിനു വേണ്ടി വിങ്ങുകളിൽ മികച്ച പ്രകടനം നടത്തുന്ന താരത്തിന് ഈ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

45 ലക്ഷം രൂപയ്ക്കായിരുന്നു നർസാരിയെ കഴിഞ്ഞ ഡ്രാഫ്റ്റിൽ നോർത്ത് ഈസ്റ്റ് ടീമിലേക്ക് എത്തിച്ചത്. ലീഗിൽ അവസാന സ്ഥാനക്കാരായാണ് നോർത്ത് ഈസ്റ്റ് സീസൺ അവസാനിപ്പിച്ചത്. മുമ്പ് എഫ് സി ഗോവയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട് താരം. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും നർസാരി ബൂട്ട് കെട്ടിയിട്ടുണ്ട്.

ഇതുവരെ ഐ എസ് എല്ലിൽ അഞ്ച് അസിസ്റ്റുകൾ നർസാരി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ഒരു ഗോളും നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇടതു വിങ്ങ് ഇനി നർസാരിയുടെ വേഗതയേറിയ മുന്നേറ്റങ്ങൾ സാക്ഷിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial