Fanzone : സ്ലാട്ടന് ഇന്ന് മുപ്പത്തിആറാം പിറന്നാൾ

കാൽ പന്ത് കളിയെ അറിഞ്ഞു തുടങ്ങിയ കാലം മുതൽ ഹൃദയത്തിൽ ഇടം നേടിയ ഒരാളാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്ന സ്വീഡിഷ്‌ ഫുട്ബോളർ. വർത്തമാന കാലഘട്ടത്തിലെ ഏറ്റവും അപടകാരിയായ ഫുട്ബോളർ അതാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച് അയാൾക്കിന്ന് 36 വയസ് തികയുകയാണ് പ്രായം കൂടുംതോറും അയാളിലെ പ്രതിഭക്ക്‌ വീര്യവും കൂടിക്കൊണ്ടിരിക്കുന്നു. ആർജന്റീനക്കാരൻ മിശിയ മെസ്സിയും പോർച്ചുഗൽ രാജകുമാരൻ റൊണാൾഡോയും അടക്കിവാഴുന്ന കാലഘട്ടത്തിൽ ഒറ്റയാൾ പോരാട്ടം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രതിഭാസം അതാണ്‌ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. അസാധാരണമായ സംഭവങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു അയാളുടേത്. അയാളുടെ ജന്മവും ദൈവം അയാൾക്ക്‌ ഒരുക്കിവെച്ച കാര്യങ്ങളും ഭീകരമായിരുന്നു. റോസെൻഗാർഡൻ എന്ന കുറ്റകൃത്യങ്ങളും ദാരിദ്ര്യവും വിളയാടിയ തെരുവിലായിരുന്നു അയാളുടെ ജനനം.

സ്ലാട്ടന് രണ്ട് വയസ്സ് ആയപ്പോഴേക്കും മാതാ പിതാക്കൾ വേർപിരിഞ്ഞ,. ഒപ്പം സഹോദരങ്ങളും. ബോസ്നിയൻ യുദ്ധത്തിൽ തന്റെ ബന്ധുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടതു മറക്കാനെന്നോണം മദ്യപാനിയായ പിതാവ്.വിശപ്പ്‌ അടക്കാൻ പല ജോലികൾ ചെയ്തും കുടുംബ സാഹചര്യങ്ങൾ കാരണം അമ്മയുടെ ലാളന എന്തെന്നറിയാത്ത ബാല്യം തെരുവ് പിള്ളേരുമായുള്ള കൂട്ടുകെട്ട്. അവിടെ നിന്നും സ്ലാട്ടൻ ഇബ്രാഹിമോവിച്ച് സ്വയം നടത്തിയ ലോക ഫുട്ബോളിന്റെ നെറുകയിലേക്കുള്ള യാത്ര. സ്വാഭാവികമായും തന്റെ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും സമ്മാനിച്ച ശക്തമായ ഒരു മനോഭാവം അയാൾ സൃഷ്ടിച്ചെടുത്തു. മുതിർന്നവരുടെ ആരുടേയും ഉപദേശമോ സഹായമോ ഇല്ലാതെ കൗമാരത്തിൽ തന്നെ സൃഷ്ടിച്ചെടുത്ത ജീവിത കാഴ്ചപ്പാടുകളും സ്വയം തിരഞ്ഞെടുത്ത തീരുമാനങ്ങളും അതായിരുന്നു അയാളിലെ ജീവിത തുടക്കം.

അപാരമായ ആത്മ വിശ്വാസവും അയാളുടെ കഠിനമായ പരിശ്രമവും തന്നെയാണ് അയാളെ ഒരു ലോകോത്തര താരമാക്കി മാറ്റുന്നത്. അയാൾക്ക്‌ ചിലപ്പോൾ അയാൾ തന്നെയാണ് ദൈവം.. അല്ലെങ്കിൽ സ്ലാട്ടൻ ഒരു പക്ഷെ വേറെ ആരോ ആയി മാറുമായിരുന്നു. ക്ലബ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് കൂട്‌മാറുമ്പോൾ അയാളിലെ കളിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ്‌ മറ്റ്‌ കാളികാരനിൽ നിന്നും അയാളെ വേർതിരിച്ചു നിർത്തുന്നത്. ലോകത്തെ ഏറ്റവും കഠിനമായ ലീഗ് ആയ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ അയാൾക്ക്‌ വയസ് 35 പാരീസ് സൈന്റ് ജർമ്മന് വേണ്ടി ഫ്രഞ്ച് ലീഗ് അടക്കി വാണിരുന്നതു പോലെ അത്ര എളുപ്പമല്ല പ്രീമിയർ ലീഗിലെ കാര്യങ്ങൾ എന്ന് വിമർശകർ മുൻവിധി എഴുതി ,എന്നാൽ മുന്നിലുള്ള വെല്ലുവിളികൾ എന്നും ഏറ്റുടുക്കാൻ അയാളിലെ കാൽ പന്ത് കളിക്കാരന് ഇഷ്ട്ടമായിരുന്നതിനാൽ മറുപടി അയാൾ ഗ്രൗണ്ടിൽ തന്റെ കളിമികവിലൂടെ നല്കുകയായിരിന്നു കഴിഞ്ഞ കഴിഞ്ഞ പ്രീമിയർ എല്ലാ കോമ്പറ്റിഷനിൽ നിന്നും ഇംഗ്ലഡിൽ ഉള്ള പ്ലെയേഴ്സിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരം ഇബ്ബ്രയാണ്‌.

ഇബ്രാഹിമോവിച്ച്എന്ന കുടിയേറ്റ ബാലന്റെ ഒന്നുമല്ലായ്മയിൽ നിന്നും വിജയത്തിലേക്കുള്ള യാത്ര വളരെ പെട്ടന്നായിരുന്നു .ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും പുതിയ തീരുമാനങ്ങളുമായി ഓരോ നഗരങ്ങളിലേക്കും അയാൾ നടത്തിയ യാത്ര എന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട് പ്രായം തളർത്താത്ത കാൽപാതവുമായി അയാൾ ഇന്നും നമ്മളെ വിസ്മയിപ്പിക്കുന്നുണ്ട്… വർത്തമാന കാലഘട്ടത്തിലെ ഏറ്റവും അപടകാരിയായ മുന്നേറ്റ നിരക്കാരന്പി റന്നാൾ ആശംസകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് കരുത്തിനു മുന്നില്‍ തകര്‍ന്ന് ബംഗ്ലാദേശ്
Next articleചെൽസിക്ക് കനത്ത തിരിച്ചടി, മൊറാട്ട പുറത്ത്