അനസ് എടത്തൊടികയ്ക്ക് ഇന്ന് പിറന്നാൾ

ഇന്ത്യൻ ഡിഫൻസിന്റെ വൻ മതിൽ അനസ് എടത്തൊടികയ്ക്ക് ഇന്ന് 31ആം പിറന്നാൾ. ജംഷദ്പൂർ ടീമിനൊപ്പം ആണ് അനസ് എടത്തൊടിക ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നത്. 1987 ഫെബ്രുവരി 15നാണ് അനസ് ജനിച്ചത്. ജന്മദിനമായ 15ആം തീയതി ആണ് അനസിന്റെ ജേഴ്സി നമ്പർ 15 ആകാൻ കാരണമെന്ന് അനസ് എടത്തൊടിക മുമ്പ് വ്യക്തമാക്കിയിരുന്നു.

ഈ‌ സീസണിൽ ജംഷദ്പൂരിനൊപ്പം ഉള്ള അനസ് എടത്തൊടികയ്ക്ക് മികച്ച സീസണല്ല ഇതുവരെ‌ ഈ സീസൺ. ജംഷദ്പൂർ എഫ് സി ഇപ്പോഴും ആദ്യ നാലിൽ ഉണ്ട് എങ്കിലും പരിക്ക് ആണ് അനസിന് ഈ സീസണിൽ വില്ലനായത്. പകുതിയിലധികം മത്സരങ്ങളും അനസിന് പരിക്ക് കാരണം ഇത്തവണ നഷ്ടമായി. പരിക്ക് ഭേദമായി എത്തിയിരുന്ന അനസിന് ഇനി സീസൺ അവസാനം വരെ‌ കോപ്പലിന്റെ ഡിഫൻസിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial