ആഷിഖ് കുരുണിയന് ഇന്ന് പിറന്നാൾ

- Advertisement -

ഇന്ത്യൻ ഫുട്ബോളിന്റെ കേരള പ്രതീക്ഷകളെ നെഞ്ചിലേറ്റി സ്പെയിന് വരെ എത്തിച്ച മലയാളികളുടെ സ്വന്തം ആഷിഖ് കുരുണിയന് ഇന്ന് പിറന്നാൾ ദിനമാണ്. മലപ്പുറം പട്ടാർക്കാവ് അസൈൻ കുരുണിയന്റെ ഈ പുത്രൻ ഇന്ത്യൻ ഫുട്ബോളിന്റെ തുടിപ്പായി മാറുന്നതും കാത്തിരിക്കുകയാണ് കേരള ഫുട്ബോൾ പ്രേമികൾ.

സ്പാനിഷ് വമ്പൻ ക്ലബായ വിയ്യാറയലിലെ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയ ആഷിഖ് കുരുണിയൻ തന്റെ പാരന്റ് ക്ലബായ പൂനെ സിറ്റിയിൽ കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. സ്പെയിനിൽ നിന്നേറ്റ പരിക്കിൽ നിന്ന് മോചിതനായി വരുന്ന ആഷിഖ് കുരുണിയൻ പിറന്നാൾ ആഘോഷിക്കുന്നത് മലപ്പുറത്ത് വീട്ടിലിരുന്നാണ്.

ഇന്ത്യൻ അണ്ടർ 19, 18 ടീമുകൾക്ക് വേണ്ടി മുമ്പ് ബൂട്ടുകെട്ടിയിട്ടുള്ള ആഷിഖ് ഈ വർഷം പൂനെ സിറ്റിയിൽ തുടർന്ന് ഐ എസ് എല്ലിൽ അവർക്ക് വേണ്ടി ഇറങ്ങുമോ അതോ വിയ്യാറയലിലേക്ക് തിരിച്ചുപോകുമോ എന്നത് തീരുമാനമായിട്ടില്ല. എന്തായാലും ആഷിഖിന്റെ പ്രകടനങ്ങൾ അക്കാദമികൾ വിട്ട് ഒന്നാം നിരയിലേക്ക് എത്തുന്ന വർഷമാകും ഇത് എന്നതു തീർച്ച. ആഷിഖ് കുരുണിയന് ഫാൻപോർട്ട് ജന്മദിനദാശംസകൾ നേരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement