കേരളത്തിലേക്ക് ഫുട്ബോൾ തിരിച്ചുകൊണ്ടു വന്നത് കേരള ബ്ലാസ്റ്റേഴ്സ് – ബിനോ ജോർജ്ജ്

- Advertisement -

കേരളാ ബ്ലാസ്റ്റേഴ്സിന് കേരള ഫുട്ബോളിലുള്ള സ്ഥാനത്തെ പ്രകീർത്തിച്ച് ഗോകുലം എഫ് സി പരിശീലകൻ ബിനോ ജോർജ്ജ്. കേരള ബ്ലാസ്റ്റേഴ്സ് ആണ് കേരളത്തിലേക്ക് ഫുട്ബോൾ തിരിച്ചുകൊണ്ട് വന്നത് എന്നും അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ ഇഷ്ടമാണെന്നും ഗോകുലം കോച്ച് പറഞ്ഞു.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനെ സീസൺ മധ്യത്തൊൽ വിമർശിച്ചതിന് സാമൂഹിക മാധ്യമങ്ങളിൽ ബിനോ ജോർജ്ജിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ രംഗത്ത് എത്തിയിരുന്നു. ഗോകുലത്തിന്റെ ഫുട്ബോൾ കാണാൻ വരുന്ന ആരാധകർ ഫുട്ബോളിനെയാണ് ഇഷ്ടപ്പെടുന്നത് എന്നിം സിനിമാക്കാരെ‌ കാണാനല്ല വരുന്നത് എന്നും കഴിഞ്ഞ ആഴ്ച ബിനോ ജോർജ്ജ് അഭിപ്രായപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement