വൾവക്കാടിന്റെ താരം ബിലാൽ ഡൽഹി യുണൈറ്റഡ് എഫ് സി നിരയിൽ

- Advertisement -

ഡെൽഹി യുണൈറ്റഡിലേക്ക് സിലക്ഷൻ കിട്ടിയ മലയാളി താരങ്ങളിൽ ഉത്തര മലബാറിന്റെ പ്രതിനിധിയാണ് ബിലാൽ. ബ്രദേർസ് വൾവക്കാടിന്റെ ഈ അഭിമാന താരം ഐ ലീഗ് സെക്കന്റ് ഡിവിഷൻ ക്ലബ് ആയ ഡൽഹി യുണൈറ്റഡ് ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷത്തിലാണ് വൾവക്കാട് സ്വദേശികൾ. കൊച്ചി അംബേദ്ക്കർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സെലെക്ഷൻ ട്രയൽസിലാണ് ബിലാലിന് ഡെൽഹിയിലേക്കുള്ള അവസരം തെളിഞ്ഞത്. 1200 ഓളം താരങ്ങൾ വിവിധ ഘട്ടങ്ങളിൽ ആയി പങ്കെടുത്ത ട്രയൽസിൽ നിന്നാണ് ബിലാലിനെ തിരഞ്ഞെടുത്തത് എന്നതു തന്നെ ബിലാലിന്റെ മികവ് കാണിക്കുന്നു.

17 വയസ്സു മാത്രമുള്ള താരം കേരള ഫുട്ബോളിന്റെ തന്നെ പുത്തൻ പ്രതീക്ഷയാണ്. സൗത്ത് തൃക്കരിപ്പൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് ബിലാൽ. നേരത്തെ ബെംഗളൂരു എഫ് സി ട്രയൽസിൽ പങ്കെടുത്ത ബിലാൽ അവിടെയും അവസാന പതിനഞ്ചിൽ എത്തിയിരുന്നു.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement