ഗോകുലത്തിന്റെ ബിലാൽ ഖാനും ക്ലബ് വിടുന്നു

ഗോകുലം എഫ് സിയുടെ മറ്റൊരു താരം കൂടെ ക്ലബ് വിടുകയാണ്. ഗോകുലം ഗോൾകീപ്പർ ബിലാൽ ഖാനാണ് ക്ലബ് വിടുന്നത്. താരം ഈസ്റ്റ് ബംഗാളുമായി അവസാനഘട്ട ചർച്ചയിലാണ്. നാളെ മുതൽ താരം ഈസ്റ്റ് ബംഗാളിൽ ട്രയൽസ് ആരംഭിക്കും എന്നും വിവരങ്ങൾ ഉണ്ട്. കഴിഞ്ഞ ദിവസം മിനേർവ പഞ്ചാബ് ഗോൾകീപ്പർ രക്ഷിത് ദാഗറിനെയും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരുന്നു.

24കാരനായ ബിലാൽ ഖാൻ മുംബൈ സ്വദേശിയാണ്. കഴിഞ്ഞ ഐലീഗിൽ 13 മത്സരങ്ങളിൽ ബിലാൽ ഗോകുലത്തിന്റെ വല കാത്തിട്ടുണ്ട്. മുമ്പ് പൂനെ സിറ്റി എഫ് സി, മുഹമ്മദൻ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകൾക്കായും ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫോർവേഡ് കിവിയെയും ഗോകുലത്തിന് നഷ്ടമായിരുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കിവിയെ സൈൻ ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫ്രാൻസിസ്കോ ഫെർണാണ്ടസും ചെന്നൈയിനിൽ തുടരും
Next articleരണ്ട് മാറ്റങ്ങളോടെ ഡല്‍ഹി ബൗളിംഗ് തിരഞ്ഞെടുത്തു, മാറ്റങ്ങളില്ലാതെ രാജസ്ഥാന്‍